ERAVIMANGALAM P.O., KOTTAYAM DT, KERALA, INDIA. PH:04829 243378, MOB:9447132192
- അനുഭവങ്ങള്‍ (10)
- കാഴ്ചപ്പാടുകള്‍ (3)
- കുടുംബാംഗങ്ങള്‍ (3)
- ചിത്രജാലകം (15)
- സാഹിത്യസൃഷ്ടികള്‍ (10)
- സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ (8)
Sunday, February 3, 2013
Friday, November 30, 2012
കുറവിലങ്ങാട് ഉപജില്ലാ കലോല്‍സവം
കുറവിലങ്ങാട് ഉപജില്ലാ കലോല്‍സവത്തിന് കല്ലറയില്‍ വര്‍ണാഭമായ തുടക്കം
കല്ലറ SMV NSS ഹയര്‍ സെക്കന്ററി സ്കൂളില്‍ 8 മല്‍സര വേദികളിലായി മൂവായിരത്തോളം കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്നു. 2012 നവംബര്‍ 28-ന് ആരംഭിച്ച കലോല്‍സവം ഡിസംബര്‍ 1-നു സമാപിക്കും.
മല്‍സര ഫലങ്ങള്‍ക്കും കൂടുതല്‍ വിശേഷങ്ങള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യുക
melekvld.blogspot.in
Friday, November 9, 2012
ഒരു മലയാള സ്വപ്നം
ഒരു മലയാള സ്വപ്നം
ഇനിയെത്ര നാളീ വിദ്യാലയത്തിന്‍
മണി മുഴങ്ങും കണ്ഠമിടറിടാതെ ?
ഇനിയെത്ര നാളീ മരത്തണലില്‍
നിരനിരയായ്നിന്നസംബ്ലി ചേരും?
ഇനിയെത്രനാളീ മരങ്ങളും പൂക്കളും
സര്‍വേശ സ്തുതിഗീതമേറ്റുപാടും ?
ഇനിയെത്രനാളീയങ്കണത്തില്‍ - പിഞ്ചു
പദചലനം കാണുമീവിധത്തില്‍ ? നിത്യ
വിസ്മൃതി തന്നോരമണയുന്നു മലയാള
വിദ്യാലയങ്ങളും സ്വപ്നങ്ങളും
പടി കടന്നകലുന്നു മുറിവേറ്റ ഭാഷതന്‍
നെഞ്ചേറ്റി ലാളിച്ച സംസ്കാരവും.
നൂറ്റാണ്ടു പിന്നിട്ട വിദ്യാലയത്തിലെ
ക്ലാസ്മുറി പണ്ടു നിറഞ്ഞിരുന്നു
അമ്മതന്‍ ഭാഷയിലക്ഷരം തേടിയി -
ന്നെത്തുവോരഞ്ചാറു പേരു മാത്രം.
ഇനിയേറെ നാള്‍ കഴിഞ്ഞിതുവഴി പോകുവോര്‍ -
ക്കൊരു കാഴ്ചവസ്തുവായ് മാറിയാലും
പേരക്കിടാങ്ങളുമായൊരിക്കല്‍
വാതില്‍ക്കലെത്തി വിദ്യാലയത്തിന്‍
പഴകിദ്രവിച്ചൊരാ ചുമരില്‍ പുണര്‍ "ന്നെന്നെ
ഞാനാക്കിയ മാറ്റിയ വിദ്യാലയം" എന്നു
നെഞ്ചോടു കൈ ചേര്‍ത്തു മന്ത്രിക്കുവോരെന്റെ
സ്വപ്നത്തിലിന്നും തെളിഞ്ഞു നില്‍പ്പൂ.
വിദ്യാലയം സ്വന്തമമ്മയായും
മലയാളമമ്മതന്‍ ഭാഷയായും
ഹൃദയത്തിലേറ്റു ചൊല്ലുന്ന പൈതങ്ങളും
സ്വപ്നത്തിലിന്നും തെളിഞ്ഞു നില്‍പ്പൂ - എന്റെസ്വപ്നത്തിലിന്നും തെളിഞ്ഞു നില്‍പ്പൂ.
- തോമസ് ആനിമൂട്ടില്‍
ഈ കവിത കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകhttp://www.youtube.com/watch?v=o-lXbMCmvUc&feature=relmfu
ഈ കവിതയെക്കുറിച്ചുള്ള T.V. റിപ്പോര്‍ട്ട് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
http://www.youtube.com/watch?v=taNemL4eOEM&feature=relmfu
കമന്റ് രേഖപ്പെടുത്തുവാനും share ചെയ്യുവാനും മറക്കരുതേ .......
Wednesday, November 7, 2012
'ബാങ്കില്‍ എനിക്കും സമ്പാദ്യം' പദ്ധതി
ഇരവിമംഗലം എല്‍.പി.സ്‌കൂളില്‍ 'എനിക്കും സമ്പാദ്യം' പദ്ധതി തുടങ്ങി
Posted on: 07 Nov 2012
ഇരവിമംഗലം:അനാവശ്യമായി ചെലവഴിക്കുന്ന ചെറിയ തുകകള്‍ സമാഹരിച്ച് ബാങ്കില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ച സെന്റ് ജോസഫ് എല്‍.പി.സ്‌കൂളിലെ കുട്ടികള്‍ മാതൃകയാകുന്നു. കുട്ടികളും രക്ഷിതാക്കളും ചേര്‍ന്ന് ബാങ്കില്‍ 'എനിക്കും സമ്പാദ്യം' പദ്ധതിക്ക് കേരളപ്പിറവിദിനത്തില്‍ തുടക്കംകുറിച്ചു. മാഞ്ഞൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ മാന്‍വെട്ടം ശാഖയിലാണ് സ്‌കൂളിലെ മുഴുവന്‍ കുട്ടികളും അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്.
സ്‌കൂള്‍ ലീഡര്‍ ജോസഫ് കുര്യാക്കോസിന് പാസ്ബുക്ക് നല്‍കി മാഞ്ഞൂര്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് സുനു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ.സതീഷ് രാമച്ചനാട്ട് അധ്യക്ഷനായി. കേരളപ്പിറവിദിനത്തില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നടത്തിയ ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്ക് ബാങ്ക് സെക്രട്ടറി ജോര്‍ജ് ഫിലിപ്പ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മേരിയമ്മ ജേക്കബ്, പ്രധാന അധ്യാപകന്‍ തോമസ് ആനിമൂട്ടില്‍, അധ്യാപകന്‍ എം.കെ.ജോസ് എന്നിവര്‍ പ്രസംഗിച്ചു.
സ്‌കൂള്‍ ലീഡര്‍ ജോസഫ് കുര്യാക്കോസിന് പാസ്ബുക്ക് നല്‍കി മാഞ്ഞൂര്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് സുനു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ.സതീഷ് രാമച്ചനാട്ട് അധ്യക്ഷനായി. കേരളപ്പിറവിദിനത്തില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നടത്തിയ ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്ക് ബാങ്ക് സെക്രട്ടറി ജോര്‍ജ് ഫിലിപ്പ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മേരിയമ്മ ജേക്കബ്, പ്രധാന അധ്യാപകന്‍ തോമസ് ആനിമൂട്ടില്‍, അധ്യാപകന്‍ എം.കെ.ജോസ് എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Posts (Atom)


