Wednesday, November 7, 2012

'ബാങ്കില്‍ എനിക്കും സമ്പാദ്യം' പദ്ധതി



ഇരവിമംഗലം എല്‍.പി.സ്‌കൂളില്‍ 'എനിക്കും സമ്പാദ്യം' പദ്ധതി തുടങ്ങി
Posted on: 07 Nov 2012


ഇരവിമംഗലം:അനാവശ്യമായി ചെലവഴിക്കുന്ന ചെറിയ തുകകള്‍ സമാഹരിച്ച് ബാങ്കില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ച സെന്റ് ജോസഫ് എല്‍.പി.സ്‌കൂളിലെ കുട്ടികള്‍ മാതൃകയാകുന്നു. കുട്ടികളും രക്ഷിതാക്കളും ചേര്‍ന്ന് ബാങ്കില്‍ 'എനിക്കും സമ്പാദ്യം' പദ്ധതിക്ക് കേരളപ്പിറവിദിനത്തില്‍ തുടക്കംകുറിച്ചു. മാഞ്ഞൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ മാന്‍വെട്ടം ശാഖയിലാണ് സ്‌കൂളിലെ മുഴുവന്‍ കുട്ടികളും അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്.

സ്‌കൂള്‍ ലീഡര്‍ ജോസഫ് കുര്യാക്കോസിന് പാസ്ബുക്ക് നല്‍കി മാഞ്ഞൂര്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് സുനു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ.സതീഷ് രാമച്ചനാട്ട് അധ്യക്ഷനായി. കേരളപ്പിറവിദിനത്തില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നടത്തിയ ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്ക് ബാങ്ക് സെക്രട്ടറി ജോര്‍ജ് ഫിലിപ്പ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മേരിയമ്മ ജേക്കബ്, പ്രധാന അധ്യാപകന്‍ തോമസ് ആനിമൂട്ടില്‍, അധ്യാപകന്‍ എം.കെ.ജോസ് എന്നിവര്‍ പ്രസംഗിച്ചു. 




1 comment:

  1. കൊള്ളാം നല്ല ശ്രമം; മാത്സ് ബ്ലോഗ്ഗിലേക്കുള്ള ലിങ്ക് കൂടി ഉള്പെടുതൂ, ധാരാളം സ്കൂള്‍ ബ്ലോഗ്‌ എന്റെ ബ്ലോഗിലുണ്ട്. പോയി നോക്കൂ താല്പര്യമെങ്കില്‍ ചേര്‍ക്കൂ ഈ ബ്ലോഗ്ഗിലും, ആളുകള്‍ക്ക് ഉപകാരപെടട്ടെ. ( എടുകേശന്‍ കേരളം എന്നാ ബ്ലോഗ്ഗില്‍ )

    Find some useful informative blogs below for readers :
    Health Kerala
    Malabar Islam
    Kerala Islam
    Earn Money
    Kerala Motors
    Incredible Keralam
    Home Kerala
    Agriculture Kerala
    Janangalum Sarkarum
    Keralaa

    ReplyDelete

ഇഷ്ടമാണെങ്കിലും അല്ലെങ്കിലും ...... എഴുതിയാലല്ലേ മനസ്സിലാകൂ?

LinkWithin

Related Posts Plugin for WordPress, Blogger...