ഹരിത വയല്‍
വയലിന്റെ കാഴ്ചകള്‍ എന്നന്തരംഗം നിറച്ചു
നിറയെ കാണാനും കേള്‍ക്കാനും വര്‍ണിക്കുവാനും
എത്രയോ സുന്ദരമാം കാഴ്ചകള്‍ !
പറയാനും നുകരാനും ആടാനും പാടാനും
എന്നെ പ്രലോഭിപ്പിക്കും വയല്‍
വയലിന്റെ നന്മയാണ് ഞാനുണ്ണുന്ന അന്നം
പ്രകൃതി തന്‍ വരദാനമല്ലോ
പച്ച വിരിപ്പിട്ട സുന്ദരമാം വയല്‍ .
വയലിന്റെ മക്കളാണ് ഞാനും നീയും
പറക്കുന്ന പക്ഷിയും ചിലക്കുന്ന കിളികളും
മേയും കിടാക്കളുമെല്ലാം
വയലിന്റെ പ്രിയ മക്കളല്ലോ
എന്നും നാം കാണണം ഹരിത വയല്‍
വയലിനെ നന്നായറിഞ്ഞിടേണം
- മെറിറ്റ് ജെയിംസ്
ക്ലാസ് : 4
മെറിറ്റ്, നന്നായിട്ടുണ്ട് കേട്ടോ
ReplyDeleteമെറിറ്റ് ലിസ്റ്റിൽ എത്തിയ കവിത
ReplyDeleteആശംസകൾ