സഹയാത്രികര്‍
പറയാതെ പറഞ്ഞെന്നു നീ വരുത്തുന്നതും
ചിരിക്കാതെ ചിരിച്ചപോലാക്കുന്നതും
കരിഭൂതകാലം സ്മരിപ്പിച്ചു നിന് നയന-
മൊരു നാഗഫണമായുയര്ന്നുനില്ക്കുന്നതും
കരളിന്റെ മോഹവുമതിരില്ലാ സ്വപ്നവും
അറിയാത്തതായ് നീ നടിക്കുന്നതും
ദു:സ്വപ്നമാകട്ടെ; ഇനിയുമീ യാത്രയില്‍
വര്ണസ്വപ്നങ്ങള് മെനഞ്ഞെടുക്കാം.
തപ്തമാമുള്ളിന്നു ശാന്തതയേകുവാന്
പ്രണയാര്‍ദ്ര ഭാവങ്ങളില്ലെങ്കിലും
മിഴിയിലെ 'മധുകണം', ഹൃദയസംഗീതവും
സഹയാത്രികയ്ക്കായ് ഞാന്‍ മാറ്റിവയ്ക്കാം.
- തോമസ് ആനിമൂട്ടില്‍
ആശംസകൾ
ReplyDeleteനടിക്കുന്നതെല്ലാം ദുസ്വപ്നം തന്നെയാകട്ടെ
ReplyDelete