ഇരവിമംഗലം സ്കൂളില്‍ അക്ഷരദീപം തെളിച്ച്
സാക്ഷരതാ ദിനാചരണം
ലോക സാക്ഷരതാ ദിനത്തിന്റെ സന്ദേശം കുട്ടികളിലും രക്ഷകര്‍ത്താക്കളിലും എത്തിക്കുന്നതിനായി ഇരവിമംഗലം സെന്‍റ് ജോസഫ്സ് എല്‍ . പി. സ്കൂളില്‍ നടത്തിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായി. വേദിയില്‍ തെളിയിച്ച ദീപത്തില്‍ നിന്നും പകര്‍ന്ന അക്ഷരദീപങ്ങള്‍ കുഞ്ഞിക്കൈകളില്‍ ഏറ്റുവാങ്ങിയ കുട്ടികള്‍ അക്ഷരം പ്രകാശമാണെന്നും അതു തങ്ങളുടെ മനസ്സില്‍ കെടാതെ സൂക്ഷിക്കുമെന്നും പ്രതിജ്ഞ ചെയ്തു.
ലോക സാക്ഷരതാ ദിനത്തിന്റെ ഭാഗമായി ഇരവിമംഗലം സെന്‍റ് ജോസഫ്സ് എല്‍ . പി. സ്കൂളില്‍ നടത്തിയ സാക്ഷരതാ സമ്മേളനവും പുസ്തക പ്രദര്‍ശനവും ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.എം. തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. മാനുവല്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സ്കൂള്‍ മാനേജര്‍ ഫാ. സതീഷ് രാമച്ചനാട്ട് തെളിയിച്ചു നല്‍കിയ അക്ഷരദീപം ഹെഡ് മാസ്റ്റര്‍ തോമസ് ആനിമൂട്ടില്‍ ഏറ്റുവാങ്ങി അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കൈമാറി. കോട്ടയം ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കൊച്ചുറാണി മാത്യു സാക്ഷരതാ ദിന സന്ദേശം നല്‍കി. ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗമല്‍സരത്തിലെ വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകള്‍ കുറവിലങ്ങാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഏലിയാമ്മ മാത്യു വിതരണം ചെയ്തു. പി.റ്റി. എ. പ്രസിഡണ്ട് കെ.ജി. നന്ദകുമാര്‍, ഷാന്‍സി ജോസഫ് പ്രസംഗിച്ചു.
ആശംസകള്‍
ReplyDelete