മഴ
കാര്‍മേഘങ്ങള്‍ ഇരുണ്ടുകൂടി
വെളിച്ചത്തെ ഇരുട്ടാക്കി
പെയ്തിറങ്ങാന്‍ വെമ്പിനിന്ന തുള്ളികള്‍
എന്‍ നിറുകയില്‍ പതിച്ചു.
ഞാനറിഞ്ഞാണെങ്കിലും
ഒന്നു ഞെട്ടിത്തിരിഞ്ഞു .
മഴത്തുള്ളികള്‍ വന്നു കെട്ടി-
പ്പുണര്‍ന്നെന്നെ തണുപ്പിച്ചു ,
മഴയെനിക്കെന്നുമേറെയിഷ്ടം.
മഴത്തുള്ളികളെന്‍ മുറ്റത്തു
തീര്‍ത്ത കൊച്ചു തടാകങ്ങള്‍ ,
ഞാനതില്‍ കാലുകള്‍ വച്ചു
തട്ടിക്കളിച്ചു സന്തോഷിച്ചു.
- മെറിറ്റ് ജെയിംസ്
ക്ലാസ് : 4
മെറിറ്റിന്റെ കവിതയ്ക്ക് മെറിറ്റ് ഉണ്ട് കേട്ടോ
ReplyDeleteപിന്നെ:
“ഞാനറിഞ്ഞാണെങ്കിലും
ഒന്നു ഞെട്ടിത്തിരിഞ്ഞു”
എന്ന പ്രയോഗത്തിന് ഒരു യുക്തിയില്ല. അറിഞ്ഞ ഒന്നിനെ കാണാന്‍ ഞെട്ടിത്തിരിയുകയില്ല. ശരിയല്ലേ?
ശ്രദ്ധിക്കൂ, ആശംസകള്‍