ജങ്ങ്ക്ഷന്‍
യാത്രയ്ക്കിടയില്‍ ഞാന്‍ ദിക്കറിയാതെയാ
ജങ്ങ്ക്ഷനില്‍ നിന്നു പകച്ചു.
നേര്‍വഴിയേ ഞാന്‍ നടന്നു.....
പകല്‍മാന്യനെന്ന പേര്‍ നേടി.
ഇടത്തോട്ടു മെല്ലെ ചരിച്ചു- ഞാനൊരു
വിപ്ലവകാരിയെന്നായി.
വലതുപക്ഷം ചേര്‍ന്നു നിന്നു - ആത്മീയ
കാപട്യമെന്നു മുറുമുറുപ്പ്.
പുറകോട്ടു മെല്ലെ നടന്നു - 'മോഡേണ്‍
ട്രെന്‍ഡ'റിയാത്തവനെന്നു ചൊല്ലി.
നില്‍ക്കുന്ന ജങ്ങ്ക്ഷനില്‍ വട്ടം തിരി-
ഞ്ഞന്ത്യശ്വാസം വരേയ്ക്കു കറങ്ങിയാലോ?
അപ്പൊഴും മൂക്കത്തു കൈവിരല്‍ വച്ചവര്‍
വട്ടന്റെ ദുര്‍ഗതിയെ പഴിക്കും.
- തോമസ് ആനിമൂട്ടില്‍
ഹഹഹ...
ReplyDeleteകവിത കൊള്ളാം
ആശയം അതിലേറെ കൊള്ളാം
ആശംസകള്‍.
സന്ദര്‍ശനത്തിനും ആശംസകള്‍ക്കും ഒത്തിരി നന്ദി
Deleteഅതൊരു വെറൈറ്റി ട്രാക്ക് ആയിരുന്നു മാഷേ.......... ഒത്തിരി ഇഷ്ടപ്പെട്ടു.........
ReplyDeleteഎനിക്കുമുണ്ടൊരു ബ്ലോഗ്...... വരുമെന്നും ചങ്ങാതിയാകുമെന്നും പ്രതീക്ഷിക്കുന്നു......
അഭിനന്ദനങ്ങള്‍ക്ക് നന്ദി. താങ്കളുടെ ബ്ലോഗു കണ്ടെത്താന്‍ കഴിയുന്നില്ലല്ലോ?
Deleteജീവിതം തന്നെ ഒരു ജങ്ഷനുകളില്‍ നിന്നും ജങ്ഷനുകളിലേക്കുള്ള യാത്രയാണ്. മുന്‍പരിചയം കൊണ്ട് അപൂര്‍വം ചില ജങ്ഷനുകള്‍ നമ്മെക്കുഴക്കുന്നില്ലെന്നേയുള്ളു. ജീവിതയാത്രയില്‍ കാണുന്ന ഭൂരിപക്ഷം ജങ്ഷനുകളും വ്യത്യസ്തവും ദിശതെറ്റിയേക്കാവുന്നതുമൊക്കെയാണ്. എന്തായാലും ചുരുങ്ങിയ വരികളിലൂടെ ഈ ആശയത്തെ സംഭവബഹുലമാക്കാന്‍ സാധിച്ചിട്ടുണ്ട്. ആശംസകള്‍
ReplyDeleteഹരി | മാത്സ് ബ്ലോഗ്
www.mathsblog.in