Tuesday, October 30, 2012

എന്റെ പ്രിയപ്പെട്ട വിദ്യാലയം


എന്റെ പ്രിയപ്പെട്ട വിദ്യാലയം 


        ഞങ്ങള്‍ക്കും ഇരവിമംഗലം കരയിലെ മുഴുവന്‍ പേര്‍ക്കും അഭിമാനമാണ്  എന്റെ പ്രിയപ്പെട്ട സെന്‍റ് ജോസഫ്സ് എല്‍ .പി. സ്കൂള്‍ . ഞങ്ങളുടെ മാതാപിതാക്കളും ആയിരക്കണക്കിനു മറ്റ് ആളുകളും പഠിച്ചിട്ടുള്ള ഈ വിദ്യാലയമാണ് ഈ നാടിന്റെ വളര്‍ച്ചയുടെ പ്രധാന കാരണം.  ഇപ്പോള്‍ ഈ സ്കൂളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ ഞങ്ങള്‍ക്ക് വളരെ ഇഷ്ടപ്പെട്ടവരാണ്. ഈ സ്കൂള്‍ മുറ്റത്ത്‌ മനോഹരമായ ഒരു പൂന്തോട്ടമുണ്ട്.  ഞങ്ങള്‍ അതു നോക്കി പരിപാലിക്കുന്നു.  ഈ വര്‍ഷം കഴിയുമ്പോള്‍ ഞങ്ങള്‍ നാലാം ക്ലാസുകാര്‍ ഈ പ്രിയപ്പെട്ട വിദ്യാലയം വിട്ടു പോകേണ്ടിവരുമല്ലോ എന്നതാണ് ഇപ്പോഴത്തെ ഞങ്ങളുടെ വിഷമം. എങ്കിലും, ഈ വിദ്യാലയം എന്നും എന്റെ മനസ്സിലുണ്ടാകും.
                                                                                       - ജോസ്മിമോള്‍  ജോസ് 
                                                                                                                      ക്ലാസ്‌ : 4


3 comments:

  1. മാറ്റത്തിന്‍റെ വേദന വല്ലാത്തതു തന്നെ. പക്ഷെ നമുക്ക് മാറ്റം വേണമെങ്കില്‍ മാറിയെ പറ്റൂ.

    ReplyDelete
  2. എന്റെ വിദ്യാലയം മണ്ണയ്ക്കനാട് ഗവ.യുപി സ്കൂളായിരുന്നു. ഓരോ ക്ലാസ്സിനും മൂന്നും നാലും ഡിവിഷനുകള്‍. സ്കൂളിനുചുറ്റുമുള്ള എല്ലാ ഗ്രാമത്തിലെയും കുട്ടികള്‍ അവിടെയാണ് പഠിച്ചിരുന്നത്. ഇക്കഴിഞ്ഞ അവധിയ്ക്ക് സ്കൂളില്‍ പോയി, വോട്ടേര്‍സ് ലിസ്റ്റില്‍ പേര്‍ ചേര്‍ക്കുന്നതിന് ക്യാമ്പ് അവിടെയായിരുന്നു. മുമ്പത്തെക്കാള്‍ വളരെ സൌകര്യങ്ങള്‍. പക്ഷെ ഓരോ ക്ലാസ്സിലും നാലോ അഞ്ചോ കുട്ടികള്‍ മാത്രം. പല ക്ലാസ്സുമുറികളും അടച്ചിട്ടിരിക്കയാണ്. ചെറുതല്ലാത്ത വിഷമം തോന്നി. അന്നൊക്കെ ഓരോ വീട്ടിലും അഞ്ചാറു കുട്ടികള്‍ കാണുമല്ലോ. അവര്‍ക്കെല്ലാം പഠിക്കാന്‍ ഈ സ്കൂളും.

    സ്കൂളിനും തോമസ് മാഷിനും ഇവിടെയെഴുതുന്ന കുഞ്ഞുങ്ങള്‍ക്കും ആശംസകള്‍

    ReplyDelete
  3. എന്നെയും സ്കൂൾ ജീവിതത്തിന്റെ ഓർമയിലേക്ക് കൊണ്ട് പോയതിനു നന്ദി.

    ReplyDelete

ഇഷ്ടമാണെങ്കിലും അല്ലെങ്കിലും ...... എഴുതിയാലല്ലേ മനസ്സിലാകൂ?

LinkWithin

Related Posts Plugin for WordPress, Blogger...