Tuesday, October 23, 2012

കാത്തിരിപ്പ്‌


കാത്തിരിപ്പ്‌ 



അവനെ ഞാന്‍ പ്രണയിച്ചിട്ടില്ല 
ഒരിക്കലും - 
രഹസ്യബന്ധങ്ങളുമില്ല
അവനായ്‌ ഞാന്‍ ദാഹിചിട്ടില്ല 
മറക്കുവാന്‍ 
കഴിയാത്തൊരടുപ്പവുമില്ല.
എങ്കിലും -
അവനെത്തുമെന്നെനിക്കറിയാം
ഞാനവനെ 
കാത്തിരിക്കുന്നതവനറിയാം.

രാവിന്റെയേകാന്തയാമങ്ങളില്‍ 
നിദ്ര കൈവിട്ടൊരീ നയനങ്ങളാല്‍
നറുനിലാവിന്‍ വെളിച്ചത്തിലോരോ
മരത്തിന്‍ നിഴലിലും തിരയുന്നു ഞാന്‍.........
പാതിമയക്കത്തിലേറെ നേരം 
യവനകഥയ്ക്കുള്ളിലമരുമ്പൊഴും 
ജന്നലിന്‍ ചാരെയായ്‌ മണല്‍ മെത്തയില്‍ 
കാലനക്കസ്വരം തിരയുന്നു ഞാന്‍...!
പട്ടണത്തില്‍ , തിരക്കൊഴിയാത്ത വീഥിയില്‍ 
ഇരുചക്രവാഹനത്തില്‍ കുതിക്കുമ്പൊഴും 
പരിചിതമല്ലാമുഖങ്ങള്‍ക്കിടയിലും 
തെരുവിലും തിരയുന്നു ഞാനാ മുഖം.

ഇന്നലെ വരുമെന്നു കാത്തിരുന്നു 
ഇന്നെത്തുമെന്നു മന്ത്രിപ്പൂ മനം.
ഇന്നു വന്നില്ലെങ്കില്‍ നാളെയും ഞാന്‍ 
നിഴലനക്കത്തിനായ്‌ കാത്തിരിക്കും.

ഒളികണ്ണാലവനെന്നെ നോക്കാതിരിക്കില്ല
കിളിവാതിലവനായ്‌  തുറക്കാതിരിക്കില്ല 
അവനോടൊപ്പം ഞാന്‍ ശയിക്കാതിരിക്കില്ല 
അവനില്‍ ഞാനെന്നും ലയിക്കാതിരിക്കില്ല.
അറിയുന്നു ഞാനിപ്പോള്‍ -
പ്രണയമെന്നുള്ളില്‍ 
തളിരിടാന്‍ മെല്ലെത്തുടങ്ങിയെന്ന്‍!!! !


                                                                                           - തോമസ്‌  ആനിമൂട്ടില്‍ 



3 comments:

  1. വരും വരാതിരിയ്ക്കുമോ പ്രതീക്ഷമാത്രമാശ്രയം

    ReplyDelete
  2. കാത്തിരിപ്പ്‌ സുഖമുള്ള വേദനയല്ലേ.......


    എനിക്കുമുണ്ടൊരു ബ്ലോഗ്‌........ വരുമെന്നും ചങ്ങാതിയാകുമെന്നും പ്രതീക്ഷിക്കുന്നു........

    ReplyDelete
  3. കാത്തിരിപ്പിന്‍റെ വിഹ്വലതകളില്‍ ഒരു പദനിസ്വനത്തിന് കാതോര്‍ത്ത്,കണ്ണോടിച്ച്...വരും വരാതിരിക്കില്ല.

    ReplyDelete

ഇഷ്ടമാണെങ്കിലും അല്ലെങ്കിലും ...... എഴുതിയാലല്ലേ മനസ്സിലാകൂ?

LinkWithin

Related Posts Plugin for WordPress, Blogger...